Sunday, October 19, 2008

ജാതീയത അന്നും ഇന്നും

ജാതീയത കൊടുമ്പിരി കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഒരിക്കല്‍ നമ്മുടെ കേരളത്തില്‍. തോട്ടുകൂടയ്മയുടെയും തീണ്ടാളിന്റെയും കാലം. ഉയര്‍ന്ന ജാതിക്കാരുടെ ക്രൂരമായ നടപടികള്‍ക്ക് വിധേയമായി താഴ്ന്ന ജാതിക്കാര്‍ പലവിധത്തിലും പീടിപ്പിക്കപെട്ടിരുന്ന അന്നത്തെ ജാതിവ്യവസ്ഥ തന്നെ ഇന്ന്വേറൊരു തരത്തില്‍ ആധുനിക ലോകത്തെയും കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു. അന്ന് താഴ്ന്ന ജാതിക്കാരാണ് പലവിധ ദുരിതങ്ങളും അനുഭവിചിരുന്നതെന്കില്‍ ഇന്ന് ഉയര്‍ന്ന ജാതിക്കാരും മറ്റൊരവസ്ഥയില് ‍അതെ നിലയില്‍ എത്തിനില്‍ക്കുകയാണ്.

അരനൂറ്റാണ്ട് മുന്‍പ് വരെ രൂക്ഷമായ ജാതിവ്യവസ്തയായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അന്നത്തെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശക്തമായി നേരിടാന്‍ ഒട്ടേറെ നവോഥാന നായകര്‍ മുമ്പോട്ടു വന്നിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു സ്നേഹ ഗായകനും ആധുനിക കവിത്രയത്തില്‍ ഒരാളും മഹാകവ്യമെഴുതത്തെ മഹാ കവിയെന്ന ബഹുമതി സിദ്ധിക്കുകയും ചെയ്ത കുമാരനാശാന്‍. തന്റെ കവിതകളിലൂടെ അദ്ദേഹം അന്നത്തെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. അത്തരത്തിലുള്ള , അദ്ദേഹത്തിന്റെ ഒരു കവിതയാണ് 'ദുരവസ്ഥ'. ഈ കവിതയില്‍ കവി ഓരോ മനുഷ്യനെയും പൂവുമായി സാമ്യപ്പെടുതുകയാണ്. ലോകമാകുന്ന പൂന്തോട്ടത്തിലെ വിവിധ നിറവും മണവും സുഗന്ധവും ഉള്ള പൂക്കളാണ് ഓരോ മനുഷ്യനും. നാനജാതിമാതഭേടമുല്ലവരാന് മനുഷ്യര്‍. പൂന്തോട്ടത്തിലെ ഓരോ വ്യത്യസ്ത പൂക്കളും വേലി കെട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ മനുഷ്യനും ഓരോ മതങ്ങള്കിടയിലും വേലി കെട്ടി തങ്ങളെ വേര്‍തിരിക്കുന്നു. ഈ പൂന്തോട്ടത്തിലെ എല്ലാ പൂക്കളെയും ദൈവം ഒരു പോലെയാണ് പരിപാലിക്കുന്നത്. ഒരു പൂവിനേയും ദൈവം പ്രത്യേകമായി കാണുനില്ല. ഓരോ പൂവും അതിന്റെ ഇച്ചയ്ക്കൊത് വളര്‍ന്നു അതിന്റെ പൂര്നതയിലെതുന്നു എന്ന് കവി പറയുന്നു. ഓരോ ചെടിയുടെയും കാലാവസ്ഥയ്ക്ക് അനുസരിച്ച് ആ ചെടി വളരുന്നു. എതു പോലെ തന്നെയാണ് നാനജാതിമാതങ്ങളിലും പെട്ട മനുഷ്യരെയും ദൈവം പരിപാലിക്കുന്നത്. തന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ മനുഷ്യനും ഓരോ നിലയില്‍ എത്തുന്നു. ദൈവത്തിനു ഒരു മതത്തില്പെട്ടവരോടും പ്രത്യേകമായ താല്പര്യമില്ലെന്ന് കവി പറയുന്നു.

നല്ല പൂക്കള്‍ കൂടി ചേര്‍ന്നാല്‍ നല്ല പൂവുണ്ടാകുന്നത് പോലെ നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഒരാളുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നു. ദുര്ര്‍മല്സരവും വാശിയും വിദ്വെശവുമൊക്കെ ഒഴിവാക്കി സൌഹൃതത്തോടെ വസിക്കാന്‍ കവി ഉപദേശിക്കുന്നു. നമ്മുടെ മനസാകുന്ന ഹൃദയത്തിലെ കീടമാകുന്ന ദുഷ്ചിന്തകളെ ഉന്മൂലനം ചെയ്യാന്‍ ഉറച്ച തീരുമാനം എടുക്കാന്‍ കവി പറയുന്നു. കുട്ടികളുടെ മനസ്സിലെന്കിലും ഇത്തരം വിഷം കുതിവയ്ക്കരുതെന്നു കവി പറയുന്നു. അവരുടെ മനസ്സില്‍ സ്നേഹവും ദയയും നിറയ്ക്കാന്‍ കവി പറയുന്നു. ഇത്തരം കുട്ടികള്‍ ഗുണങ്ങള്‍ നിറഞ്ഞ പൂക്കളെ പോലെയായിരിക്കുമെന്നും കവി പറയുന്നു. കവിതയ്ക്കൊടുവില്‍ താന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ തന്‍റെ ഉദ്ടെശശുധിയോര്‍ത്തു ക്ഷമിക്കണമെന്ന് അദ്ദേഹം പറയുന്നു.

ഇന്നതെതിനെക്കാള്‍ ശോചനീയമായ അവസ്ഥയിലായിരുന്നു പ്രാചീന കാലത്തെ ജാതിവ്യവസ്ഥ എന്ന് പറയേണ്ട ആവശ്യമില്ല. താഴ്ന ജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിക്കാരെ തൊടാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. താഴ്ന ജാതിക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഉയര്‍ന്ന ജാതിക്കാര്‍ കവര്‍ന്നെടുത്തു അവരെ പീടിപ്പിച്ചിരുന്നു. പല പാവപ്പെട്ട കര്‍ഷകരെയും തൊഴിലാളികളെയും ഇവര്‍ കുടിയിറക്കി. ഇത്തരം അടിച്ചമര്തലുകള്‍ക്കെതിരെ സമൂഹത്തിനിടയില്‍ നിന്നും ചില ചെറുപ്പക്കാര്‍ ഇറങ്ങി. ശ്രി നാരായണ ഗുരുവിന്റെയും മറ്റും പ്രഭോധനങ്ങള്‍ ഉള്ല്‍ക്കൊണ്ട് കൊണ്ട് ജന്മിതതിനെതിരെയും ജാതീയതയ്ക്കെതിരെയും രംഗത്ത് വന്ന ഇവരില്‍ ഒരാളായിരുന്നു കുമാരനാശാനും.

ഇതൊക്കെ പഴയ കാര്യങ്ങലാനെന്കില്‍ ഇന്ന് അതിന്റെ നേരെ വിപരീതമാണ് കാര്യങ്ങള്‍. പണ്ട് കാലത്ത് താഴ്ന ജാതിക്കാരാണ് ദുരിതം അനുഭവിചിരുന്നതെന്കില്‍ ഇന്ന് ഉയര്‍ന്ന ജാതിക്കാരാണ് ദുരിതം അനുഭവിക്കുന്നത്. വിദ്യാഭ്യാസത്തില്‍ ജാതിസംവരണം നടപ്പാക്കിയത് മൂലം ഉയര്‍ന്ന ജാതിക്കാരുടെ ജീവിതം അവതാളത്തിലായികൊണ്ടിരിക്കുകയാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് മാത്രം പല ആനുകൂല്യങ്ങളും ലഭിക്കുന്നു. വിദ്യാഭ്യാസത്തില്‍ മാത്രമല്ല. മറ്റെല്ലാ മെങലകളിലും ഇത് തന്നെയാണ് സ്ഥിതി. ഇത് മൂലം ഉയര്‍ന്ന ജാതിക്കാരുടെ ജീവിതം ദുഷ്ക്കരമായി മാറുന്നു. പണ്ട് കാലത്ത് ഉയര്‍ന്ന ജാതിക്കാരായി വിലസിയിരുന്ന നമ്പൂതിരിമാരും മട്ടുയര്‍ന്ന ജാതിക്കാരുമൊക്കെ ഇന്ന് പട്ടിണിയും പരിവറ്റൊവുമായി കഴിയുന്നു(എല്ലാവരുമില്ല.). അവരുടെ പിന്മുരക്കാരിലെരെയും ഭക്ഷണത്തിനും തോഴിളിനുമായി തെണ്ടുകയാണ്. പണ്ട് തങ്ങളുടെ പിന്മുറക്കാര്‍ പ്രൌടിയോടെ ജീവിച്ചുവെന്നു വെച്ച് ഇവര്‍ കഷ്ട്ടപാടുകള്‍ അനുഭവിക്കനമെന്നുണ്ടോ ? ഉയര്‍ന്ന ജാതിയില്‍പ്പെട്ട എല്ലാവരും പനക്കാരായിരിക്കനമെന്നില്ല. അതുപോലെ താഴ്ന ജാതിയില്‍ പെട്ട എല്ലാവരും പാവപെട്ടവരായിരിക്കനമെന്നില്ല. യഥാര്‍ത്ഥത്തില്‍ ജാതി നോക്കി ഒരിക്കലും ആനുകൂല്യം നല്‍കരുത്. സമ്പത്ത് നോകി മാത്രമേ ആനുകൂല്യം നല്‍കാവു. ആ ആനുകൂല്യം തന്നെ ഇന്ന് അര്‍ഹിക്കുന്നവര്‍ക്കല്ല ലഭിക്കുന്നത്‌. പണക്കാരന്‍ തന്നെ പാവപ്പെട്ടവനെന്ന വ്യാജേന പാവപ്പെട്ടവന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു.

കേരളത്തില്‍ ഇന്നും ജാതിമത വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് എന്നാണു സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്. യേശുദാസിന്റെയും വയലാര്‍ രവിയുടെയുമൊക്കെ ഗുരുവായൂര്‍ പ്രശ്നം ഇതാണ് വെളിവാക്കുന്നത്. യേശുദാസിന്റെ ഗാനം അമ്പലത്തിനകത്ത് വയ്ക്കുന്നുന്ടെന്കില്‍ യെസുടസിനെന്തു കൊണ്ട് അമ്പലത്തില്‍ കയരിക്കൂടാ. യേശുദാസും വയലാര്‍ രവിയും ഒക്കെ പ്രശസ്തരായത് കൊണ്ടാണ് ഇത്രയും കൊലാഹലങ്ങലാനുണ്ടായത്. പ്രശസ്തരല്ലാത്ത എത്രയോ ആളുകള്‍ അമ്പലത്തില്‍ പോകുന്നുണ്ട്. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ ഈ മതമെധാവികല്‍ക്കാവുമോ? ഇനിയും മടിച്ചു നില്‍ക്കാതെ, നാളത്തെ തലമുറയ്ക്ക് വിട്ടുകൊടുക്കാതെ ഇന്ന് തന്നെ നമ്മുടെ നാടിനു 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ങ്യാതി അന്വര്തമാകിക്കൊടുക്കാന്‍ നമുക്ക് ശ്രമിച്ചു thudangaam.

0 comments: