കുട്ടിച്ചാത്തന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നതു ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരിക്കും. എന്നാല്‍ അത് മാത്രമല്ല കുട്ടിച്ചാത്തന്‍. വികൃതിയും കുസൃതിയും ചിലപ്പോള്‍ മനുഷ്യ ദ്രോഹിയുമായ ഒരു മൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. തികച്ചും കേരളീയമായ ഒരു സങ്കല്‍പം. പ്രാകൃത വര്‍ഗക്കാരിലെരെയും കുട്ടിച്ചാത്തനെ ആരാധിക്കുന്നവരാണ്. കുട്ടിച്ചാത്തനെ പറ്റി പല ഇതിഹ്യങ്ങളിലും പറയുന്നുണ്ട്. ചാത്തനേറ് പ്രസിദ്ധമാണ്.ചില പ്രത്യേക മന്ത്രങ്ങള്‍ ചൊല്ലി നാല്പത്തി ഒന്നു ദിവസങ്ങള്‍ വ്രതം നോറ്റാല്‍ കുട്ടിച്ചാത്തനെ പ്രീതിപെടുത്തി കാര്യം സാധികാംഎന്നായിരുന്നു പണ്ടത്തെ വിശ്വാസം. ഇത്തരം സേവക്കാര്‍ പറയുന്നതു ചാത്തന്‍ അനുസരിക്കുമത്രേ. ഇവരുടെ പ്രേരണ നിമിതമാനത്രേ ചാത്തന്‍ ഏറു നടത്താനായി പോകുന്നത്. തനിക്ക് വിരോധമുള്ളവരെ ചാത്തന്‍ സാധാരണയായി കല്ല്, അമേധ്യ എന്നിവ കൊണ്ടാണത്രേ എറിഞ്ഞിരുന്നത്. വടക്കന്‍ കേരളത്തിലെ തെയ്യം എന്ന കലരൂപത്തിലെ പ്രധാനപ്പെട്ട ഒരു തെയ്യമാണ് കുട്ടിച്ചാത്തന്‍. പല ക്ഷേത്രങ്ങളിലും കുട്ടിച്ചാത്തന്റെ തെയ്യം കെട്ടിയാടുന്നുണ്ട്
Friday, June 12, 2009
ഇടയ്ക്ക
കേരളത്തിന്റെ ഒരു പാരമ്പര്യ വാദ്യോപകരണമാണ് ഇടയ്ക്ക. പൊതുവെ ഇതു ഒരു ക്ഷേത്ര വാദ്യമായാണ് അറിയപെടുന്നത്. കേരളത്തിലെ മിക്ക അമ്പലങ്ങളിലും ഇടയ്ക്ക കൊട്ടികൊണ്ട് അഷ്ട പതി പാടുന്നത് നാം കണ്ടിട്ടുണ്ടാകും. ഈ സമ്പ്രദായത്തിനു സോപാനസംഗീതം എന്ന് പറയുക. ഏകദേശം ഒന്നര അടി നീളവും മധ്യത്തില്‍ നാലിന്ഞും അഗ്രങ്ങളില്‍ ആറ് ഇന്ജുമ് വ്യാസമുള്ള ഒരു മര കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള തോലുകള്‍ ഇതിന്റെ രണ്ടു ഭാഗത്മുന്ട്. ഇവ തമ്മില്‍ ചരട് കൊണ്ടു കോര്‍ത്ത് കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലില്‍ തട്ടുംബോഴാണ്ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തില്‍ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഒരു തുകല്‍ വാദ്യമാണിത്.
സോപാന സംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമ പൊതുവാള്‍ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.
Subscribe to:
Posts (Atom)


