Friday, June 12, 2009

കുട്ടിച്ചാത്തന്‍


കുട്ടിച്ചാത്തന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നതു ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരിക്കും. എന്നാല്‍ അത് മാത്രമല്ല കുട്ടിച്ചാത്തന്‍. വികൃതിയും കുസൃതിയും ചിലപ്പോള്‍ മനുഷ്യ ദ്രോഹിയുമായ ഒരു മൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. തികച്ചും കേരളീയമായ ഒരു സങ്കല്‍പം. പ്രാകൃത വര്‍ഗക്കാരിലെരെയും കുട്ടിച്ചാത്തനെ ആരാധിക്കുന്നവരാണ്. കുട്ടിച്ചാത്തനെ പറ്റി പല ഇതിഹ്യങ്ങളിലും പറയുന്നുണ്ട്. ചാത്തനേറ് പ്രസിദ്ധമാണ്.ചില പ്രത്യേക മന്ത്രങ്ങള്‍ ചൊല്ലി നാല്പത്തി ഒന്നു ദിവസങ്ങള്‍ വ്രതം നോറ്റാല്‍ കുട്ടിച്ചാത്തനെ പ്രീതിപെടുത്തി കാര്യം സാധികാംഎന്നായിരുന്നു പണ്ടത്തെ വിശ്വാസം. ഇത്തരം സേവക്കാര്‍ പറയുന്നതു ചാത്തന്‍ അനുസരിക്കുമത്രേ. ഇവരുടെ പ്രേരണ നിമിതമാനത്രേ ചാത്തന്‍ ഏറു നടത്താനായി പോകുന്നത്. തനിക്ക് വിരോധമുള്ളവരെ ചാത്തന്‍ സാധാരണയായി കല്ല്‌, അമേധ്യ എന്നിവ കൊണ്ടാണത്രേ എറിഞ്ഞിരുന്നത്. വടക്കന്‍ കേരളത്തിലെ തെയ്യം എന്ന കലരൂപത്തിലെ പ്രധാനപ്പെട്ട ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തന്‍. പല ക്ഷേത്രങ്ങളിലും കുട്ടിച്ചാത്തന്റെ തെയ്യം കെട്ടിയാടുന്നുണ്ട്

ഇടയ്ക്ക


കേരളത്തിന്റെ ഒരു പാരമ്പര്യ വാദ്യോപകരണമാണ് ഇടയ്ക്ക. പൊതുവെ ഇതു ഒരു ക്ഷേത്ര വാദ്യമായാണ് അറിയപെടുന്നത്. കേരളത്തിലെ മിക്ക അമ്പലങ്ങളിലും ഇടയ്ക്ക കൊട്ടികൊണ്ട് അഷ്ട പതി പാടുന്നത് നാം കണ്ടിട്ടുണ്ടാകും. ഈ സമ്പ്രദായത്തിനു സോപാനസംഗീതം എന്ന് പറയുക. ഏകദേശം ഒന്നര അടി നീളവും മധ്യത്തില്‍ നാലിന്ഞും അഗ്രങ്ങളില്‍ ആറ് ഇന്ജുമ് വ്യാസമുള്ള ഒരു മര കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള തോലുകള്‍ ഇതിന്റെ രണ്ടു ഭാഗത്മുന്ട്‌. ഇവ തമ്മില്‍ ചരട് കൊണ്ടു കോര്‍ത്ത്‌ കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു തോലില്‍ തട്ടുംബോഴാണ്ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തില്‍ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഒരു തുകല്‍ വാദ്യമാണിത്.
സോപാന സംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമ പൊതുവാള്‍ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.

Wednesday, January 14, 2009

കണ്ടകര്ണന്‍


കോലക്കാര്‍ക്ക് ആടാന്‍ ഏറ്റവും വിഷമമുള്ള തെയ്യങ്ങളില്‍ ഒന്നാണ് കണ്ടകര്‍ാന്‍ തെയ്യം. കണ്ടകര്‍ാന്‍ പരമശിവന്റെ മകനും ഭദ്രകാളിയുടെ സഹോദരനുമാണ്. പണ്ടു ദാരുകന്‍, ദാനവന്‍ എന്നി രണ്ടു അസുരന്മാരുണ്ടായിരുന്നു.അവര്‍ ദേവന്മാര്‍ക്ക് ഒരു ഭീഷണിയായി തീര്‍ന്നപ്പോള്‍ പരമശിവന്‍ തന്റെ കണ്ണില്‍ നിന്നും ഭദ്രകാളിയെ ജനിപ്പിച്ചു.കാളി ദാനവന്‍ വധിച്ചു, അപ്പോഴേക്കും ദരുകപത്നിയായ മനൊദരി തനിക്ക് സിദ്ധിച്ച വരബലതാല്‍ കാളിയുടെ ദേഹത്ത് വസൂരിക്കുരുക്കള്‍ വരുത്തിച്ചു. പരമശിവന്‍ ഇതറിഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ കണ്ടത്തില്‍ ഒരു മൂര്‍ത്തി ഉണ്ടായി കര്‍ണതിലൂടെ പുറത്തു വന്നു. ഭഗവാന്‍ അദ്ദേഹത്തെ കണ്ടകര്‍ാന്‍ എന്ന് വിളിച്ചു. കണ്ടകര്‍ാന്‍ തന്റെ പിതാവിന്റെ കല്പനയനുസരിച്ചു പടക്കളത്തില്‍ ചെന്നു ദേവിയുടെ ദേഹത്തെ കുരുക്കള്‍ മുഴുവനും നക്കി നശിപ്പിച്ചു. പക്ഷെ സഹോദരിയായതിനാല്‍ ദേവിയുടെ മുഖത്ത് മാത്രം കണ്ടകര്‍ാന്‍ നക്കിയില്ല. അതിനാല്‍ ദേവിയുടെ മുഖത്ത് വസൂരിക്കലകള്‍ തെളിഞ്ഞു നിന്നു. അതിനാല്‍ ദേവി വസൂരിയുടെ ദേവതയായി ആരാധിക്കപെടുന്നു. അതുപോലെ കണ്ടകര്ണന്‍ വസൂരി നാസകനായും ആരാധിക്കപ്പെടുന്നു. കണ്ടകര്ണന്‍ പരമശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളും കൂടിയാണ്. കണ്ടകര്‍ണന്റെ തെയ്യക്കോലം ഭയാനകമാണ്. ആകാസതോളം വലിപ്പമുള്ള ഒരു വലിയ മുടി തലയ്ക്കു പിറകിലായി കെട്ടുന്നു. അതോടൊപ്പം അരയ്ക്കു ചുറ്റുമായി കുറെ പന്തങ്ങളും കെട്ടുന്നു. കണ്ടകര്‍ണന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണ്. ആകാസതോളം വലിപ്പമുള്ള മുടി. അതില്‍ ആയിരം പന്തങ്ങള്‍ കോര്‍ത്തിരിക്കുന്നു. അത് പോലെ അരയ്ക്കു ചുറ്റും ആയിരം പന്തങ്ങള്‍ ഉണ്ട്. കണ്ടകര്‍ണന്റെ തിരയില്‍ പ്രധാനപെട്ട ഒന്നാണ് തീ. കണ്ടകര്‍ണന്റെ വെള്ളാട്ട് ചടങ്ങുകള്‍ ഇങ്ങനെയാണ്. ആദ്യം കളം വരയ്ക്കുന്നു. അതിന് ശേഷം കളം ത്തിനു മുകളില്‍ വിരകുകള്‍ അടുക്കി വയ്ക്കുന്നു. വിരകുകള്‍ കത്തി തീര്ന്നു കനലുകള്‍ ആകുമ്പോള്‍ തെയ്യം പല കര്‍മങ്ങളും കഴിഞ്ഞു കനലുകള്‍ തട്ടി തെറിപ്പിക്കുന്നു. അതിന് ശേഷം ഭക്തര്‍ക്ക്‌ അനുഗ്രഹം നല്കുന്നു. കനലുകള്‍ കാലുകള്‍ കൊണ്ടു തട്ടി തെരിപ്പിക്കുന്നതിന്നു മുന്പ് തെയ്യം തോട്ടം പാട്ടു ചൊല്ലുന്നു. അപ്പോള്‍ ദൈവം തെയ്യം കെട്ടിയ ആളുടെ ദേഹത്ത് കയറുന്നു എന്നാണു വിശ്വാസം. എന്തായാലും ജാതിവ്യവസ്ഥ കൊടുമ്പിരി കൊണ്ടിരുന്ന പണ്ടു കാലത്തു ഇത്തരം അവസരങ്ങള്‍ താഴ്ന ജാതിക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നിരിക്കണം. കാരണം ഈ സമയതെന്കിലും ഉയര്ന്ന ജാതിക്കാര്‍ ഇവരെ ബഹുമാനിക്കുമല്ലോ.

Monday, January 12, 2009

തെയ്യങ്ങളെക്കുറിച്ച് അല്‍പ്പം

കേരളത്തിലെ കലാരൂപങ്ങളില്‍ ഒന്നായ തെയ്യം അഥവാ തിര മലബാറിലെ പ്രധാന കല്രൂപമാണ്. തെയ്യം സാധാരണയായി കാവുകളിലും അമ്പലങ്ങളിലുമാണ് കെട്ടി ആടാറുള്ളത്. കേരളത്തിലെ മലയര്‍ എന്നറിയപ്പെടുന്ന വിഭാഗക്കാരാണ് തെയ്യക്കോലം കെട്ടിയാടുന്നത്‌. ചെണ്ട, കുഴല്‍, ഇലത്താളം എന്നിവയാണ് തിറയുടെ പ്രധാന വാദ്യോപകരണങ്ങള്‍. പല തെയ്യങ്ങളും കെട്ടിയാടാന്‍ ആയോധന മുറകള്‍ പഠിച്ചിരിക്കണം. ഒക്ടോബര്‍ മാസം മുതല്‍ ഏപ്രില്‍ മാസം വരെയാണ് മലബാറിലെ തിരമാതോല്സവങ്ങളുടെകാലം. തുടര്‍ന്നുള്ള ആര് മാസം ഇവര്ക്ക് വിശ്രമമാണ്. തെയ്യം കെട്ടുന്നവരെ കോലക്കാര്‍ എന്ന് വിളിക്കാറുണ്ട്. അത് പോലെ മുന്നൂട്ടന്മാര്‍എന്നും ഇവരെ വിളിക്കുന്നു. ഓരോ തെയ്യക്കൊലവും തമ്മില്‍ വ്യത്യാസമുണ്ട്. പ്രധാനപെട്ട ചില തെയ്യങ്ങളുടെ പേരുകള്‍ ഇതാ. മുത്തപ്പന്‍, കുട്ടിച്ചാത്തന്‍, കണ്ടകര്നന്‍, naagaഭഗവതി, ഗുളികന്‍, അസുരപുത്രന്‍, രക്തചാമുണ്ടി, ഭദ്രകാളി, വേട്ടയ്ക്കൊരു മകന്‍, മുച്ചിലോട്ടു ഭഗവതി തുടങ്ങി ഒട്ടേറെ തെയ്യങ്ങള്‍ ഉണ്ട്.