Saturday, October 18, 2008

തെയ്യം




തെയ്യം പോലെ എന്‍റെ മനസ്സിനെ സ്വാധീനിച്ച മറ്റൊന്നും ഈ ലോകത്തിലില്ല. പണ്ട് തൊട്ടേ വീടിനടുത്തുള്ള തറവാട്ട്‌ അമ്പലങ്ങളില്‍ തിറ കാണാന്‍ പോയത് കൊണ്ടാകാം അതിനോട് എനിക്കിത്ര പ്രിയം. ഇപ്പോഴും ഏത്‌ അമ്പലത്തിലും തിറ വരുമ്പോഴും മനസ്സില്‍ ഒരു തുടിപ്പും കുളിര്‍മയും അനുഭവപ്പെടുന്നു. പിന്നീട് അത് കേരളത്തിലെ എല്ലാ കലാ രൂപങ്ങലോടുമായി അത് മാറി. ആ ചെണ്ടകൊട്ടും പലവിധത്തിലുള്ള വര്‍ണാഭമായ തെയ്യക്കോലങ്ങളും നിറയെ ആളുകളും എന്നും മനസ്സിന് ഹരം തന്നെയാണ്. സമയം കിട്ടുമ്പോഴെല്ലാം തിറ കാണാന്‍ പോകണമെന്നു വിചാരിക്കും. പക്ഷെ ഇപ്പോള്‍ പുറത്തു പഠിക്കുന്നത് കാരണം അതിനും കഴിയുന്നില്ല. എന്തായാലും പഠിത്തം കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് സമയം കിട്ടുമ്പോഴെല്ലാം തിറ കാണാന്‍ പോകണമെന്നു വിചാരിക്കുന്നു. മലബാറിലാണ് തിറ അഥവാ തെയ്യത്തിന്റെ ആസ്ഥാനം. മലയാള മാസം തുലാം മുതല്‍ മേടം വരെ മലബാറിന്റെ വിവിധ മേങലകളില്‍ വിവിധ അമ്പലങ്ങളിലായി തിറ കൊണ്ടാടുന്നു. പല വിധത്തിലുള്ള തെയ്യകൊലങ്ങലാണ് പല അമ്പലങ്ങളിലും ഉണ്ടാകുക. അവയ്ക്കോരോന്നിനും ഓരോ ഐതിഹ്യങ്ങളും ഉണ്ടാകും. പറശ്ശിനിക്കടവ് മുത്തപ്പന്റെ തിറ ആണ് ഏറ്റവും പ്രശസ്തമായത്‌.

2 comments:

Senu Eapen Thomas, Poovathoor said...

ജോലി കിട്ടിയിട്ട്‌ വേണം കുറച്ച്‌ ലീവ്‌ എടുക്കാന്‍ എന്ന മോഹന്‍ലാല്‍ ഡയലോഗ്‌ പോലെ തോന്നി...ജോലി കിട്ടിയിട്ട്‌ വേണം തെയ്യം കാണാനെന്ന്...

ആ തെയ്യം കാണാന്‍ ജോലി കിട്ടട്ടെയെന്ന് ആശംസിക്കുന്നു.

സസ്നേഹം,
പഴമ്പുരാണംസ്‌.

Unknown said...

keep writing..
muralika.