കേരളത്തിന്റെ ഒരു പാരമ്പര്യ വാദ്യോപകരണമാണ് ഇടയ്ക്ക. പൊതുവെ ഇതു ഒരു ക്ഷേത്ര വാദ്യമായാണ് അറിയപെടുന്നത്. കേരളത്തിലെ മിക്ക അമ്പലങ്ങളിലും ഇടയ്ക്ക കൊട്ടികൊണ്ട് അഷ്ട പതി പാടുന്നത് നാം കണ്ടിട്ടുണ്ടാകും. ഈ സമ്പ്രദായത്തിനു സോപാനസംഗീതം എന്ന് പറയുക. ഏകദേശം ഒന്നര അടി നീളവും മധ്യത്തില്‍ നാലിന്ഞും അഗ്രങ്ങളില്‍ ആറ് ഇന്ജുമ് വ്യാസമുള്ള ഒരു മര കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള തോലുകള്‍ ഇതിന്റെ രണ്ടു ഭാഗത്മുന്ട്. ഇവ തമ്മില്‍ ചരട് കൊണ്ടു കോര്‍ത്ത് കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലില്‍ തട്ടുംബോഴാണ്ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തില്‍ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഒരു തുകല്‍ വാദ്യമാണിത്.
സോപാന സംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമ പൊതുവാള് ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.


8 comments:
Good post
നന്നായി .. ഇനിയും എഴുതണം .. കൂടുതല്‍ വായിക്കണം ..... ആശംസകള്‍
നന്നായിട്ടുണ്ട്. !!1
http://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95
ഇവിടെ താങ്കള്‍ക്ക് സംഭാവനകള്‍ നല്കാന് കഴിയുമായിരിക്കും.
അത് പോലെ ധാരാളം കേരള വാദ്യങ്ങളെക്കുറിച്ച് എഴുതൂ.. വിക്കിയില്‍..
nice one....keepwriting....
ഇടയ്ക്കയെക്കുറിച്ചു കുറച്ചു പറഞ്ഞു തന്നതിന് നന്ദി...
കാണാം :)
ഇടയ്ക്കയെക്കുറിച്ചു കുറച്ചു പറഞ്ഞു തന്നതിന് നന്ദി...
കാണാം :)
Informative..good...
super post
best wishes
Post a Comment