Wednesday, January 14, 2009

കണ്ടകര്ണന്‍


കോലക്കാര്‍ക്ക് ആടാന്‍ ഏറ്റവും വിഷമമുള്ള തെയ്യങ്ങളില്‍ ഒന്നാണ് കണ്ടകര്‍ാന്‍ തെയ്യം. കണ്ടകര്‍ാന്‍ പരമശിവന്റെ മകനും ഭദ്രകാളിയുടെ സഹോദരനുമാണ്. പണ്ടു ദാരുകന്‍, ദാനവന്‍ എന്നി രണ്ടു അസുരന്മാരുണ്ടായിരുന്നു.അവര്‍ ദേവന്മാര്‍ക്ക് ഒരു ഭീഷണിയായി തീര്‍ന്നപ്പോള്‍ പരമശിവന്‍ തന്റെ കണ്ണില്‍ നിന്നും ഭദ്രകാളിയെ ജനിപ്പിച്ചു.കാളി ദാനവന്‍ വധിച്ചു, അപ്പോഴേക്കും ദരുകപത്നിയായ മനൊദരി തനിക്ക് സിദ്ധിച്ച വരബലതാല്‍ കാളിയുടെ ദേഹത്ത് വസൂരിക്കുരുക്കള്‍ വരുത്തിച്ചു. പരമശിവന്‍ ഇതറിഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ കണ്ടത്തില്‍ ഒരു മൂര്‍ത്തി ഉണ്ടായി കര്‍ണതിലൂടെ പുറത്തു വന്നു. ഭഗവാന്‍ അദ്ദേഹത്തെ കണ്ടകര്‍ാന്‍ എന്ന് വിളിച്ചു. കണ്ടകര്‍ാന്‍ തന്റെ പിതാവിന്റെ കല്പനയനുസരിച്ചു പടക്കളത്തില്‍ ചെന്നു ദേവിയുടെ ദേഹത്തെ കുരുക്കള്‍ മുഴുവനും നക്കി നശിപ്പിച്ചു. പക്ഷെ സഹോദരിയായതിനാല്‍ ദേവിയുടെ മുഖത്ത് മാത്രം കണ്ടകര്‍ാന്‍ നക്കിയില്ല. അതിനാല്‍ ദേവിയുടെ മുഖത്ത് വസൂരിക്കലകള്‍ തെളിഞ്ഞു നിന്നു. അതിനാല്‍ ദേവി വസൂരിയുടെ ദേവതയായി ആരാധിക്കപെടുന്നു. അതുപോലെ കണ്ടകര്ണന്‍ വസൂരി നാസകനായും ആരാധിക്കപ്പെടുന്നു. കണ്ടകര്ണന്‍ പരമശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളും കൂടിയാണ്. കണ്ടകര്‍ണന്റെ തെയ്യക്കോലം ഭയാനകമാണ്. ആകാസതോളം വലിപ്പമുള്ള ഒരു വലിയ മുടി തലയ്ക്കു പിറകിലായി കെട്ടുന്നു. അതോടൊപ്പം അരയ്ക്കു ചുറ്റുമായി കുറെ പന്തങ്ങളും കെട്ടുന്നു. കണ്ടകര്‍ണന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണ്. ആകാസതോളം വലിപ്പമുള്ള മുടി. അതില്‍ ആയിരം പന്തങ്ങള്‍ കോര്‍ത്തിരിക്കുന്നു. അത് പോലെ അരയ്ക്കു ചുറ്റും ആയിരം പന്തങ്ങള്‍ ഉണ്ട്. കണ്ടകര്‍ണന്റെ തിരയില്‍ പ്രധാനപെട്ട ഒന്നാണ് തീ. കണ്ടകര്‍ണന്റെ വെള്ളാട്ട് ചടങ്ങുകള്‍ ഇങ്ങനെയാണ്. ആദ്യം കളം വരയ്ക്കുന്നു. അതിന് ശേഷം കളം ത്തിനു മുകളില്‍ വിരകുകള്‍ അടുക്കി വയ്ക്കുന്നു. വിരകുകള്‍ കത്തി തീര്ന്നു കനലുകള്‍ ആകുമ്പോള്‍ തെയ്യം പല കര്‍മങ്ങളും കഴിഞ്ഞു കനലുകള്‍ തട്ടി തെറിപ്പിക്കുന്നു. അതിന് ശേഷം ഭക്തര്‍ക്ക്‌ അനുഗ്രഹം നല്കുന്നു. കനലുകള്‍ കാലുകള്‍ കൊണ്ടു തട്ടി തെരിപ്പിക്കുന്നതിന്നു മുന്പ് തെയ്യം തോട്ടം പാട്ടു ചൊല്ലുന്നു. അപ്പോള്‍ ദൈവം തെയ്യം കെട്ടിയ ആളുടെ ദേഹത്ത് കയറുന്നു എന്നാണു വിശ്വാസം. എന്തായാലും ജാതിവ്യവസ്ഥ കൊടുമ്പിരി കൊണ്ടിരുന്ന പണ്ടു കാലത്തു ഇത്തരം അവസരങ്ങള്‍ താഴ്ന ജാതിക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നിരിക്കണം. കാരണം ഈ സമയതെന്കിലും ഉയര്ന്ന ജാതിക്കാര്‍ ഇവരെ ബഹുമാനിക്കുമല്ലോ.

6 comments:

Senu Eapen Thomas, Poovathoor said...

കേരളത്തിന്റെ പൈതൃകങ്ങളെ പറ്റി...കൊള്ളാം ഈ ബ്ലോഗ്‌...

എല്ലാ ആശംസകളും നേരുന്നു.

സസ്നേഹം,
പഴമ്പുരാണംസ്‌

Dr. Prasanth Krishna said...

നല്ല പോസ്റ്റ്. പൈത്യകത്തിന്റെ കാതലുകളും മിത്തുകളും മായതെ ബ്ലോഗുകളിലും സജീവമാകട്ടെ. ധൈര്യമായ് എഴുതിക്കോളുക. ഗവിതകളും ഗതകളും നാടകടകങ്ങളും എഴുതി മഹാകവികളാകുന്ന തറ പറ എന്ന് തെട്ടില്ലാതെ എഴുതാന്‍ അറിയാത്ത ബ്ലോഗര്‍മാര്‍ ഉള്ള മലയാളം ബ്ലോഗില്‍ എഴുതി പരിചയം ഉള്ളവര്‍ വളരെ വിരളം.

പോസ്റ്റ് വായിച്ചു ഒട്ടും മോശമായിട്ടില്ല. ഇവിടേക്ക് ഹ്യദയം നിറഞ്ഞ സ്വാഗതം. സ്വതന്ത്രമായ് എഴുതുക.

മൃതി said...

athu ghandaakarnan aanu.ka alla meghathinte gha

Anonymous said...

great job.........!!
novel idea......... gud luck

expecting lots more..........

അരുണ്‍ ശശിധരന്‍....... said...

nhan tharkkikukayaanennu karutharuthu. puraana pusthakangalilum pinne jananathinte vazhiyum nokkumbol kantakarnan alle shariyaayi varunnathu. kaaranam kandathil janichu karnathiloode purathu vannavanaanallo kantakarnan

Unknown said...

തീര്‍ച്ചയായും ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ഈ കാര്യങ്ങള്‍ ഒരായിരം ആശംസകള്‍ നേരുന്നു